ചാണക്യതന്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
70

കണ്ണൻ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചാണക്യതന്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.

ചിത്രത്തില്‍ അനൂപ് മേനോനും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.