ജെഡിയു യുഡിഎഫ് മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

0
42

കോട്ടയം: ജെഡിയു യുഡിഎഫ് മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ചര്‍ച്ചയില്‍ മുന്നണി വിടില്ലെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ഈ മാസം 12-ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ യുഡിഎഫ് മുന്നണി വിടുന്നത് വൈകിക്കേണ്ടെന്ന വാദം പാര്‍ട്ടിയില്‍ ചില നേതാക്കള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.