ജെ.എന്‍.യു വില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

0
63

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല കാമ്പസില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. മരത്തില്‍ തൂങ്ങിമരിച്ച നിലയിലുള്ള ഒരു പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സര്‍വ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരാണ് കാമ്പസിനുള്ളിലെ കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് വൈകിട്ട് മൂന്നുമണിയോടെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണോ പുറത്തുനിന്നുള്ളയാളാണോ എന്ന് വ്യക്തമായിട്ടില്ല.

ക്രൈം-ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.