ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

0
50

ന്യൂഡല്‍ഹി: മൂടല്‍മഞ്ഞു മൂടി ഡല്‍ഹിയില്‍ ഇന്ന് രാ?വി?ലെ?യും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ ഗതാഗതം തടസപ്പെട്ടു. 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 64 ട്രെയിനുകള്‍ വൈകി. 24 ട്രെയിനുകളുടെ സമയം മാറ്റി.മൂടല്‍ മഞ്ഞ് പ്രതികൂലമായതിനാല്‍ വ്യോമഗതാഗതവും തടസപ്പെട്ടു. ആറു വിമാനങ്ങള്‍ റദ്ദാക്കി. 20 വിമാനങ്ങള്‍ വൈകി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയോ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നു ജെറ്റ് എയര്‍വേസും ഇന്‍ഡിഗോയും യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഡല്‍ഹിയില്‍ പലയിടത്തും 8.4 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രാവിലെ കുറഞ്ഞ താപനില.