ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടതിനെ തുടര്‍ന്ന്

0
50

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടതോടെയാണ് സമരം പിന്‍വലിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടത്. ബജറ്റ് സമ്മേളനത്തിനു മുന്‍പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലാണ് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തിയത്. രാവിലെ ആറിനു തുടങ്ങിയ സമരം വൈകിട്ട് ആറുവരെയാണ് തീരുമാനിച്ചിരുന്നത്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ബഹിഷ്‌കരിച്ചിരുന്നു.

സമരക്കാര്‍ ഡോക്ടറെ നിര്‍ബന്ധിപ്പിച്ചു പുറത്തിറക്കി; കരഞ്ഞുപറഞ്ഞിട്ടും ചികിത്സിച്ചില്ല.
ഡോക്ടര്‍മാര്‍ രാവിലെ സമരം തുടങ്ങിയതോടെ രോഗികളാണു കഷ്ടത്തിലായത്. കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ അക്ഷരാര്‍ഥത്തില്‍ ആശുപത്രികള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയും ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തത് രോഗികളെ വലച്ചു