തനി നാടന്‍ നെല്ലിക്കാ ചമ്മന്തിയും ഉച്ചയൂണും

0
93

നെല്ലിക്ക – 8 -10
തേങ്ങ തിരുമ്മിയത് – 1 കപ്പ്
ചെറിയ ഉള്ളി 4 – 5 കഷ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കറിവേപ്പില – ഒരു കൊത്ത്
ഉപ്പ് – ആവശ്യത്തിന്
എരിവുള്ള മുളക് – 6-7 എണ്ണം
തയ്യാറാക്കുന്ന വിധം

നെല്ലിക്ക 10 മിനുട്ട് ആവിയില്‍ വേകിക്കുക. വേകിച്ച നെല്ലിക്കയില്‍ നിന്നും കുരു നീക്കം ചെയ്യുക. ചെറിയ ഉള്ളിയും ഇഞ്ചിയും , മുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പ്
ചേര്‍ത്ത് ചതയ്ക്കുക. ഇതിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് അരയ്ക്കണം. തിരുകി വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് നന്നായി കല്ലില്‍ അരയ്ക്കണം. അരച്ച ചമ്മന്തി വെള്ളം
തൊടാതെ കൈ കൊണ്ട് ഉരുട്ടി എടുക്കണം. നല്ല നാടന്‍ നെല്ലിക്കാ ചമ്മന്തി റെഡി.