താ​ജ്മ​ഹ​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം

0
65

ആ​ഗ്ര: താ​ജ്മ​ഹ​ലി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ(​എ​എ​സ്ഐ) ആ​ലോ​ചി​ക്കു​ന്നു. പ്ര​തി​ദി​നം 30,000 പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് എ​എ​സ്ഐ​യു​ടെ നീ​ക്കം.എ​എ​സ്ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, കേ​ന്ദ്ര സം​സ്കാ​രി​ക മ​ന്ത്രാ​ല​യം ജോ. ​സെ​ക്ര​ട്ട​റി, ആ​ഗ്ര ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​ന്നു ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷം ഇക്കാര്യത്തിൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.
പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും വാ​ങ്ങാം. എ​ന്നാ​ൽ നിശ്ചിത ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​യു​ന്ന​തോ​ടെ ആ ​ദി​വ​സ​ത്തെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്കും. 15 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​ൻ “സീ​റോ ചാ​ർ​ജ്’ ടി​ക്ക​റ്റ് അ​വ​ത​രി​പ്പി​ക്കാ​നും എ​എ​സ്ഐ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.