ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള റാഷിദിയ പാലം വെള്ളിയാഴ്ച തുറക്കും

0
52

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ പുതിയതായി നിര്‍മ്മിച്ച റാഷിദിയ പാലം വെള്ളിയാഴ്ച തുറക്കും. വിമാനത്താവളത്തിലേക്കുള്ള തിരക്ക് കുറയ്ക്കാന്‍ ഇതോടെ സാധിക്കും. ദേര, ഖനീജ് എന്നിവിടങ്ങളിലേക്കുളള യാത്രയും പാലം തുറക്കുന്നതോടെ സുഗമമാകും.

എമിറേറ്റസ് എയര്‍ലൈന്‍സ് ബില്‍ഡിങിന് എതിര്‍വശത്തായി മറാക്കെഷ് റോഡിലെ പുതിയ പാലം ഫെബ്രുവരിയില്‍ തുറക്കുമെന്ന് ദുബായ് ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. കാസബ്ലാങ്ക ഇന്റര്‍സെഷനില്‍ പണിയുന്ന മറ്റൊരു പാലവും ഉടന്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ രണ്ട് പാലങ്ങള്‍ കൂടി ഉടന്‍ തന്നെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും ഇതോടെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.