ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു

0
55

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടത്. ഡോക്ടര്‍മാരുടെ ആശങ്ക നീക്കണമെന്നും ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഗുണമേ ഉണ്ടാക്കൂവെന്നും ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ അറിയിച്ചു.
എന്നാല്‍ ബജറ്റ് സമ്മേളത്തിന് മുമ്പ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.