നഷ്ടത്തില്‍ നിന്ന് കരകയാറാതെ സെന്‍സെക്‌സ്

0
69
3/3/2008 - MUMBAI: BSE Sensex showing certain indices in Mumbai. Sensex was down 570 points - PTI Photo [Business]

മുംബൈ: സെന്‍സെക്‌സ് നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 0.49 പോയന്റ് താഴ്ന്ന് 33,812.26ലും നിഫ്റ്റി 6.70 പോയന്റ് നേട്ടത്തില്‍ 10,442.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1687 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1152 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, റിലയന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ലുപിന്‍, സിപ്ല, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.