നിര്‍മല കോളേജിന് തലമുറകളായി കാത്തുസൂക്ഷിച്ച പുസ്തകങ്ങള്‍ നല്കി പൂര്‍വ്വവിദ്യാര്‍ത്ഥി

0
44

മൂവാറ്റുപുഴ: തലമുറകളായി കാത്തുസൂക്ഷിച്ച വിലപ്പെട്ട പുസ്തകം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി പൂര്‍വ്വവിദ്യാര്‍ത്ഥി ബാബു ചെറിയാന്‍. നിര്‍മല
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഒരുക്കിയ ‘ഒരു പുസ്തകം, ഒരു ജീവിതം’ പദ്ധതിയിലേക്കാണ് തോട്ടക്കര കൊച്ചുപറമ്പില്‍ ബാബു ചെറിയാന്‍ തന്റെ പുസ്തകശേഖരം ദാനമായി നല്കിയത്.

ശാസ്ത്രം, സാഹിത്യം, കല, കൊമേഴ്സ് എന്നീ മേഖലകളിലെ അറുനൂറില്‍പ്പരം പുസ്തകങ്ങളുണ്ടിതില്‍. പ്രിന്റിങ് നിലച്ചതും ഇന്ന് വിപണിയിലില്ലാത്തതുമായ അപൂര്‍വം പുസ്തകങ്ങള്‍ ഇതിലുള്‍പ്പെടും. അക്ഷരപ്രേമിയായിരുന്ന മുത്തച്ഛന്‍ ചെറിയാന്‍ പൂതമ്പാറയുടെ പുസ്തകങ്ങളും ഇതിലുണ്ട്.

നിര്‍മല കോളേജിലെ 1979-1982 ബാച്ചിലെ ബി.എസ്സി. ഫിസിക്സ് വിദ്യാര്‍ഥിയാണ് ബാബു. ടോമിയുടെയും സെക്രട്ടറി ഡോ. ജോര്‍ജി നീറനാലിന്റെയും സാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഇതിനോടകം രണ്ടായിരത്തോളം പുസ്തകങ്ങള്‍ ലഭിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.