നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ കുട്ടമാനഭംഗത്തിന് ഇരയായ സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍

0
48

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍,വിപിന്‍,വിജീഷ് എന്നിവരാണ് പിടിയിലായത്. അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് വിജീഷിനെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ അരുണും വിപിനും ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിയത്. വൈകീട്ട് ആറ് മണിയോടെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കുകയും .സമീപത്തുള്ള വയലില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.

പ്രതികളില്‍ ഒരാളായ വിപിനെ നാട്ടുകാര്‍ പിടികൂടുകയും ചെയ്തു.മറ്റൊരു പ്രതിയായ അരുണ്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിജീഷിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.