ന്യൂ ഇയര്‍ ഓഫറുമായി വൊഡാഫോണും ജിയോയും

0
111

ന്യൂ ഇയര്‍ പ്രമാണിച്ചു തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണും ജിയോയും. ജിയോ 199 രൂപയുടെയും വൊഡാഫോണ്‍ 198 രൂപയുടെയും ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ജിയോയുടെ ഓഫറുകള്‍ പറയുകയാണെകില്‍ 99 രൂപയുടെ റീച്ചാര്‍ജിലാണ് ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1.2GBയുടെ 4ജി ഡാറ്റയും ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ്.

ജിയോയുടെ പ്രൈം മെമ്ബറുകള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. ഏകദേശം 30ജിബിയ്ക്ക് മുകളില്‍ ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ്.

എന്നാല്‍ വൊഡാഫോണ്‍ 198 രൂപയ്ക്ക് നല്‍കുന്നത് ദിവസേന 1ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ്. അതായത് 28 ജിബിയുടെ ഡാറ്റ ഇതില്‍ ലഭിക്കുന്നതാണ്. കൂടാതെ കോളുകളും ഇതില്‍ സൗജന്യമായി ലഭിക്കുന്നതാണ്.