പ്രണയാര്‍ദ്രമായി ഗൗതം മേനോന്‍ ചിത്രത്തിലെ ഗാനം

0
87

 

ഈണത്തിനും താളത്തിനുമൊപ്പം ദ്യശ്യാവിഷ്‌കാരവും ഒത്തു ചേരുമ്പൊഴാണ് ഏതൊരു ഗാനവും പ്രേക്ഷക ഹ്യദയം കീഴടക്കുന്നത്. അതുപോലെയാണ് ഗൗതം മേനോന്‍ ചിത്രങ്ങളിലേയും ഗാനങ്ങള്‍.

പുതിയ ചിത്രമായ എന്നൈ നോക്കി പായും തോട്ടായിലെ രണ്ടാം ഗാനവും പുറത്തിറങ്ങി . ആദ്യഗാനത്തെ പോലെ രണ്ടാം ഗാനവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. സിദ് ശ്രീറാമിനൊപ്പം സാഷാ തിരുപ്പതിയും ചേര്‍ന്ന് പാടിയ ഈ ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നത് ധനുഷും മേഘയുമാണ്.