ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ സെന്‍സര്‍ സ്ഥാപിച്ച് ബി.എസ്.എഫ്

0
55


ന്യൂഡല്‍ഹി: കുടിയേറ്റം തടയാനായി വെള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സറുകള്‍ സ്ഥാപിക്കാനൊരുങ്ങി അതിര്‍ത്തി രക്ഷാസേന. ജലമാര്‍ഗ്ഗം മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ബംഗ്ലാദേശില്‍ നിന്നു രാജ്യത്തേക്ക് കടക്കുന്നവരെ തടയുക എന്നതാണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള 1,116 കിലോമീറ്റര്‍ നദീതീര അതിര്‍ത്തി പ്രദേശത്താണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നത്.

കടക്കുന്ന അനധികൃത ഇന്‍ബില്‍റ്റ് റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് അന്തര്‍ജല സെന്‍സറുകളില്‍ ഉണ്ടാവുക. നിരീക്ഷണ പരിധിയ്ക്കുള്ളിലെ ഏത് തരത്തിലുള്ള ശബ്ദവും തിരിച്ചറിയാന്‍ ഈ സെന്‍സറുകള്‍ക്കാവും. ശേഖരിച്ച വിവരങ്ങള്‍ തത്സമയം അയക്കാനും ഉപകരണത്തിനാവും. ഇതുകൂടാതെ കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് റിമോട്ട് നിയന്ത്രിത അന്തര്‍ജല വാഹനങ്ങളും ബി.എസ്.എഫ് ഉപയോഗിക്കാനൊരുങ്ങുന്നുണ്ട്.