ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ പരിശീലകരായി നെഹ്റയും ഗാരിയും

0
58

ബംഗളൂരു: ഇന്ത്യയുടെ മുൻ പരിശീലകൻ ഗാരി കിർസ്റ്റണും ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്റയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്‍റെ പരിശീലകരാകും. കിർസ്റ്റണെ ബാറ്റിംഗ് പരിശീലകനായും നെഹ്റയെ ബൗളിംഗ് പരിശീലകനായുമാണ് നിയമിച്ചിരിക്കുന്നത്. ഇരുവരും ടീമിന്‍റെ മാനേജറാമാരായി വരുന്ന സീസണിൽ പ്രവർത്തിക്കും.ഇത് വരെ ഐ.പി.എൽ കിരീടം നേടാൻ കഴിയതത് ബാംഗ്ളൂരിന് തിരിച്ചടി നേരിടുന്ന സാഹചരിയത്തിലാണ് ഈ തീരുമാനം

ന്യൂസിലൻഡ് മുൻ സ്പിന്നർ ഡാനിയേൽ വെട്ടോറിയാണ് ബാംഗളൂരിന്‍റെ ഹെഡ് കോച്ച്. നെഹ്റയും കിർസ്റ്റണും ടീമിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്നും വെട്ടോറി പറഞ്ഞു