ബി.ജെ.പി ക്കും ആര്‍.എസ്സ്.എസ്സി നുമെതിരായ ചെറുത്തുനില്‍പ്പാണ് ദളിത് വിഭാഗം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി

0
45

മുംബൈ: മുംബൈയില്‍ ദളിത് വിഭാഗങ്ങള്‍ നടത്തുന്നത് ആര്‍.എസ്സ്.എസ്സിന്റെയും ബി.ജെ.പി യുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണെന്ന്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് വിഭാഗക്കാര്‍ എന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയണമെന്നതാണ് ബി.ജെ.പിയുടെയും ആര്‍.എസ്സ്.എസ്സിന്റെയും ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു. ഉന സംഭവവും രോഹിത് വെമൂലയുടെ മരണവും ഒടുവില്‍ ഭീമ കൊറേഗാവ് സംഭവവുമെല്ലാം ദളിത് ചെറുത്ത് നില്‍പ്പിന്റെ അടയാളങ്ങളാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

അതിനിടെ, അക്രമത്തെ അപലപിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. തിങ്കളാഴ്ച നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷത്തില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലര്‍ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയവരായിരുന്നു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ കലാപം ഒഴിവാക്കാന്‍ സാധിച്ചതായി ഫഡ്‌നാവിസ് അവകാശപ്പെട്ടു.