ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

0
52

സാവോ പോളോ: ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവര്‍ സെല്ലുകളിലുണ്ടായിരുന്ന മെത്തകള്‍ക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

അതേസമയം ജയിലില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്നും രക്ഷപ്പെട്ടവരെ പിടികൂടുന്നതിനുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.