ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു

0
71

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ടീമിന്റെ മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കരാണങ്ങളാണ് രാജിവയ്ക്കാന്‍ കാരണമെന്നാണ് വിശദീകരണം.

ഐ.എസ്.എല്ലില്‍ വളരെ മോശം ഫോമിലാണ് ബ്ലാസ്‌റ്റേഴ്‌സ്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1 ന് ബെംഗളൂരുവിനോട് തോല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ടീമിന്റെ ഒത്തിണക്കത്തെ സംബന്ധിച്ച് ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റെനി മ്യുലന്‍സ്റ്റീന്റെ രാജി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്നു റെനി മ്യുലന്‍സ്റ്റീന്‍. കോച്ചായുള്ള അദ്ദേഹത്തിന്റെ വരവ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ വലിയ പ്രതീക്ഷയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന് അടിപതറുന്നതാണ് കണ്ടത്. ഇതുവരെ ഒരു വിജയം മാത്രമാണ് ടീം നേടിയിട്ടുള്ളു. ഇതിനിടയിലുള്ള റെനി മ്യുലന്‍സ്റ്റീന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്.