‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാകും

0
77

ന്യൂഡല്‍ഹി: കഴിഞ്ഞ പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി നടപ്പാകും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ എന്നാണ് പദ്ധതിയുടെ പേര്.

ഇപ്പോള്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ റോള്‍ ഔട്ട് ചെയ്യാനാണ് പരിപാടി. ഇതിനകം 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്നാണ് വിമന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് വകുപ്പ് സെക്രട്ടറി ആര്‍. കെ ശ്രീവാസ്തവ പറഞ്ഞത്. 51 .6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മേയിലാണ് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്.