മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം

0
46

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.21 നാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഉപരിതലത്തിന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളാപയമോ ഉണ്ടായിട്ടില്ല.