മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് എസ്ബിഐ ഈടാക്കിയത് 1771 കോടി

0
67

ന്യൂഡല്‍ഹി:മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാര്‍ജ്ജായി ഈടാക്കിയത് 1771 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ധന മന്ത്രാലയത്തിന്റെ കണക്കാണിത്. എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാള്‍ വരുമിത്. 1356 കോടിയായിരുന്നു 2017 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ലാഭം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ നേടിയ 3500 കോടിയില്‍പരം രൂപയുടെ ലാഭത്തിന്റെ പകുതിയാണ് കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ എസ്ബിഐ നേടിയത്.