മുഖക്കുരു അകറ്റാന്‍ ജീരകം

0
119

സൗന്ദര്യബോധമുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. ഹോര്‍മോണ്‍ വ്യതിയാനം , ചര്‍മത്തില്‍ അടിഞ്ഞുകൂടുന്ന പൊടി , കൊഴുപ്പ് , ചര്‍മത്തിലെ അമിതമായ എണ്ണമയം തുടങ്ങിയവ മുഖക്കുരുവിന് കാരണമാകാം.
മുഖക്കുരുവിനും മുഖത്തെ പാടുകള്‍ക്കും ധാരാളം മരുന്നുകള്‍ വിപണിയിലുണ്ടെങ്കിലും സ്വഭാവിക നിലയില്‍ വരുന്ന മുഖക്കുരുവിന് ചില വീട്ടു മരുന്നുകള്‍ ഉപയോഗിക്കാം.

*പുറത്തു പോയി വന്നതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകുക .
* മുഖക്കുരു ഉള്ള ഭാഗത്ത് തേന്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയണം .
* ആര്യവേപ്പില , മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
* തക്കാളിയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.
* ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും.
* ഒരു ഐസ് കട്ട മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്.
* ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവുണ്ടാകില്ല.