മുന്നണിമാറ്റ സാധ്യതകള്‍ നിഷേധിച്ച് ബിഡിജെഎസ് നേതൃത്വം; ബിഡിജെഎസിനെ നിവേദ്യം പോലെ പരിഗണിക്കണം എന്നും ആവശ്യം

0
54

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ബിജെപിയില്‍ നിന്നും  അകന്നു നില്‍ക്കുകയാണെങ്കിലും മുന്നണിമാറ്റ സാധ്യതകള്‍ നിഷേധിച്ച് ബിഡിജെഎസ് സംസ്ഥാന നേതൃത്വം. നിലവില്‍ ബിഡിജെഎസ് ബിജെപി മുന്നണിയിലാണ്. മുന്നണി മാറ്റം ബിഡിജെഎസ് ആലോചിച്ചിട്ടില്ല. പക്ഷെ എന്‍ഡിഎയില്‍ തുടരും എന്ന് പറയാന്‍ കഴിയില്ല. പക്ഷെ നിലവില്‍ ഒരു മുന്നണി മാറ്റം ബിഡിജെഎസ് ആലോചിട്ടില്ല. പക്ഷെ അമേദ്യം പോലെയല്ല മറിച്ച് നിവേദ്യം പോലുള്ള പരിഗണനയാണ് ബിഡിജെഎസിന് ബിജെപിയില്‍ നിന്ന് വേണ്ടത്. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു 24 കേരളയോടു പറഞ്ഞു.

ബിജെപി ബിഡിജെഎസിനെ നിവേദ്യത്തിനുള്ള പരിഗണന നല്‍കണം. കാരണം അത്രമാത്രം ശക്തി ബിഡിജെഎസിന് കേരളത്തിലുണ്ട്. ആ ബിഡിജെഎസിന് നിലവില്‍ ബിജെപിയില്‍ നിന്നും അവഗണന നേരിടുകയാണ്. ബിജെപി കേന്ദ്ര നേതൃത്വം നല്‍കാം എന്ന് പറഞ്ഞ പോസ്റ്റുകള്‍ ബിഡിജെഎസിന് ഇതുവരെ നല്‍കിയിട്ടില്ല.

അത് കേന്ദ്ര നേതൃത്വത്തിന്റെ കുഴപ്പം കൊണ്ടാണ് എന്ന് ഞങ്ങള്‍ പറയുന്നില്ല. അതിനിടയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വന്നു. സ്വാഭാവികമായും ബിജെപി കേന്ദ്ര നേതൃത്വത്തിനു അതില്‍ ശ്രദ്ധിക്കേണ്ടിവന്നിരിക്കാം. എന്തായാലും പറഞ്ഞ പദവികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നാളികേര വികസന ബോര്‍ഡ് പോലെ ബിഡിജെഎസിന് നല്‍കാം എന്ന് പറഞ്ഞ പോസ്റ്റുകള്‍ നിലവില്‍ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

അവഗണന മാറാന്‍ വേണ്ടി എസ് എന്‍ഡിപിയില്‍ നിന്നുകൊണ്ട് തന്നെ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച നേതാവാണ്‌ വെള്ളാപ്പള്ളി നടേശന്‍. ആ രീതിയില്‍ രൂപീകരിച്ച ബിഡിജെഎസ് അവഗണന നേരിടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. അവഗണന നീളുമ്പോള്‍ ആ രീതിയില്‍ നിന്നുമുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയില്‍ നിന്നും വരുന്നത്.

ബിഡിജെഎസ് ബിജെപിയില്‍ നിന്ന് നിലവില്‍ അവഗണന നേരിടുന്നുണ്ട്. പക്ഷെ എന്‍ഡിഎ മുന്നണി വിടണം എന്ന കാര്യത്തില്‍ ഒരു തീരുമാനം എന്‍ഡിഎ നേതൃത്വം എടുത്തിട്ടില്ല. താന്‍ പ്രാമാണിത്തം ബിജെപിയില്‍ നിന്ന് ബിഡിജെഎസ് നേരിടുന്നുണ്ട് എന്നത് യാഥാര്‍ത്യമാണ്. പക്ഷെ എന്‍ഡിഎ വിടണം എന്ന അഭിപ്രായം പാര്‍ട്ടിയ്ക്കകത്ത് നിന്നും ഉയര്‍ന്നിട്ടില്ല.

ബിഡിജെഎസിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ബിജെപിക്കില്ല. ബിഡിജെഎസിനെ പരിഗണിക്കുന്നതില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ് പ്രശ്നങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ നിലവില്‍ എന്‍ഡിഎ വിടാനുള്ള സാഹചര്യമില്ല. ദേശീയ നേതൃത്വവുമായി ബിഡിജെഎസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി സംസ്ഥാന നേതൃത്വമാണ്.

ബിഡിജെഎസിന് അര്‍ഹമായ സ്ഥാനങ്ങള്‍ വാങ്ങി നല്‍കേണ്ടത് യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വമാണ്. പക്ഷെ സംസ്ഥാന നേതൃത്വം ഒരു ഈ കാര്യത്തില്‍ ഒരു സമ്മര്‍ദ ശക്തിയായി ഇടപെടുന്നില്ല. എസ്എന്‍ഡിപി നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിഡിജെഎസ്. അപ്പോള്‍ ആ രീതിയില്‍ ബിജെപി ബിഡിജെഎസിനെ പരിഗണിക്കേണ്ടതുണ്ട്. പക്ഷെ ആ പരിഗണന ലഭിക്കുന്നില്ലാ എന്നാണ് യാഥാര്‍ത്ഥ്യം.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എസ്എന്‍ഡിപിപോലുള്ള ഒരു മുന്നണിയെ കൂടെ കിട്ടുക എന്ന് പറഞ്ഞാല്‍ അത് നിസ്സാരമായ കാര്യമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബിഡിജെഎസ് ഉള്ള ഗുണം കിട്ടിയിട്ടുണ്ട്. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ ബിജെപിയെ സഹായിച്ചത് ബിഡിജെഎസ് കൂട്ടുകെട്ടാണ്. ഇത് നിയമസഭാ മണ്ഡലത്തില്‍ ജയം ലഭിക്കുകയും ചെയ്തു.

നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചു. ഇത് ബിജെപി കാണാതെ പോകരുത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉതിര്‍ക്കുന്ന ബിജെപി വിമര്‍ശനം അവഗണനയില്‍ മനം മടുത്തുള്ള വിമര്‍ശനമാണ്. ബിജെപിയ്ക്ക് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ശക്തിയാണ് ബിഡിജെഎസ്. ബിഡിജെഎസ് പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ബിജെപി നേതൃത്വം ഇടപെട്ട് വേണം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. പക്ഷെ നിലവില്‍ ഒന്നും നടക്കുന്നില്ല.

കേരളത്തിലെ നേതൃത്വത്തിനുള്ള പ്രശ്നമാണോ എന്നും അറിയില്ല. ഒരു പക്ഷെ അടിമുടി മാറ്റം തന്നെ ബിജെപിയില്‍ വന്നേക്കാം. അതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ ബിഡിജെഎസിന് എന്‍ഡിഎയില്‍ അവഗണനയാണ് നേരിടുന്നത്. അഭൂതപൂര്‍വമായ ഒരു രാഷ്ട്രീയ മുന്നേറ്റം തന്നെ കേരളത്തില്‍ കാഴ്ച വെച്ച പാര്‍ട്ടികൂടിയാണ് ബിഡിജെഎസ്. ഇതൊന്നും ബിജെപി കണക്കിലെടുക്കുന്നില്ലാ എന്നാണ് യാഥാര്‍ത്ഥ്യം-ടി.വി.ബാബു പറയുന്നു.