മുവാസലാത്ത് സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും

0
48

മസ്‌കത്ത്: ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ഈ വര്‍ഷം 12 പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വ്വീസ് വര്‍ധിപ്പിക്കുമെന്ന് മുവാസലാത്ത് കോര്‍പറേറ്റ് സപ്പോര്‍ട്ട് ആക്ടിങ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാലിം അല്‍ ഗഫ്‌രി അറിയിച്ചു. തലസ്ഥാന നഗരിയിലുള്‍പ്പടെ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു,

ഗ്രാമങ്ങളിലേക്കും നഗരങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തും. കൂടാതെ തലസ്ഥാന നഗരത്തെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.