മൈ സ്റ്റോറിയുടെ ആദ്യ ഗാനത്തിനും ഡിസ്‌ലൈക്ക് മേളം

0
77

മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് പുറമേ ആദ്യ ഗാനത്തിനും യുട്യൂബിൽ‌ ഡിസ്‌ലൈക്ക് മേളം. പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിലെ ഈ പാട്ടിന് ഏഴായിരം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് ലഭിച്ചത് 36000 ഡിസ്‍ലൈക്കുകളും.

ബെന്നി ദയാലും മഞ്ജരിയും ചേർന്നാണ് ഇൗ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. സംഗീതം ഷാൻ റഹ്മാനും. റോഷ്നി ദിനകർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.