രഘുറാം രാജനില്ല; ആം ആദ്മി സ്ഥാനാര്‍ഥികളായി

0
57

ന്യൂ ഡൽഹി : ഡല്‍ഹി നിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് മൂന്ന് അംഗങ്ങളുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സഞ്ജയ് സിംഗ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരായിരിക്കും രാജ്യസഭയില്‍ എത്തുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ചേരുന്ന എഎപി രാഷ്ട്രീയ കാര്യ സമിതിയില്‍ പേരുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പേര് ആം ആദ്മി പാര്‍ട്ടി നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

രാജ്യസഭയില്‍ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രമുഖരെത്തന്നെ അയക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രഘുറാം രാജന്റെയും ടി എസ് ഠാക്കൂറിന്റെയും പേരുകള്‍ പാര്‍ട്ടി നേരത്തെ പരിഗണിച്ചത്.

സഞ്ജയ് സിംഗിന്റെ പേര് തിങ്കളാഴ്ച തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിരുന്നു. യു.പിയിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് സഞ്ജയ് സിംഗ്. ജനുവരി നാലിന് ഇദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കും..