വിരാട് കോഹ്ലിയുടേയും സഹതാരം ശിഖര്‍ ധവാന്റെയും തെരുവ് നൃത്തം സോഷ്യല്‍മീഡിയയില്‍ വൈറല്‍

0
54

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ വിരാട് കോഹ്ലിയുടേയും സഹതാരം ശിഖര്‍ ധവാന്റെയും തെരുവ് നൃത്തം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കുടുംബത്തോടോപ്പം നഗരം ചുറ്റിക്കാണുന്നതിനിടെയാണ് ഒരു ബാന്‍ഡിന്റെ സംഗീത പരിപാടി കണ്ടത്. കോഹ്ലിയും ധവാനും സംഗീതത്തിനൊപ്പം ചുവട് വച്ചു. വിരാട് കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ശിഖര്‍ ധവാനും കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്.