ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രം എന്നാക്കുന്നു

0
93

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രമെന്നാക്കുന്നു. നാളെ നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ക്ഷേത്രത്തിന്റെ പഴയ പേര് മാറ്റി ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കിയത്‌.
സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ സര്‍ക്കാരിന്റെ വാദങ്ങളെ മറികടക്കാനായിരുന്നു ദേവസ്വം ബോര്‍ഡ് അന്ന് പേര് മാറ്റാന്‍ തീരുമാനിച്ചത്. ശ്രീധര്‍മശാസ്ത ക്ഷേത്രങ്ങളില്‍ സ്ത്രീസ്ത്രീകള്‍ക്ക് വിലക്കുകളില്ലെന്നും ധര്‍മശാസ്താവ് ബ്രന്മചാരിയല്ലെന്നും ആയിരുന്നു സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ വാദം. ഇത് ഖണ്ഡിക്കുകയായിരുന്നു പേര് മാറ്റാത്തിലൂടെ ബോര്‍ഡ് ലക്ഷ്യം വെച്ചത്.