സംസ്ഥാനത്ത് പുരുഷസഹായമില്ലാതെ ഹജ്ജ്ന് പോകാന്‍ അപേക്ഷിച്ചത് 1,124 വനിതകള്‍

0
63

കേരളത്തില്‍ നിന്ന് പുരുഷസഹായമില്ലാതെ ഹജ്ജ്ന് പോകാന്‍ അപേക്ഷ നല്‍കിയത് 1,124 വനിതകള്‍. 281 കവറുകളിലായാണ് ഇത്രയും പേര്‍ അപേക്ഷ നല്‍കിയത്.

അടുത്ത ബന്ധുവോ രക്തബന്ധമോ ഉള്ള പുരുഷന്‍(മെഹ്‌റം) ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അവസരം നല്‍കിയിരുന്നില്ല. ഈ വര്‍ഷമാണ് 45 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ മാത്രമുള്ള സംഘത്തിന് ഹജ്ജിന് അപേക്ഷിക്കാന്‍ കേന്ദ്രം അവസരം നല്‍കിയത്.

ഇന്ത്യയിലാകെ ഇത്തരത്തില്‍ 1,300 പേരുടെ അപേക്ഷ ലഭിച്ചതായാണ് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിനാണ് ആണ്‍തുണയില്ലാതെ ഹജ്ജിന് അവസരം നല്‍കിയത്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.