സൗദിയില്‍ മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ക്കും വാറ്റ് ബാധകം

0
43
Using Smart Phone

 

റിയാദ്: രാജ്യത്തെ ടെലിഫോണ്‍ സേവനങ്ങള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമായിരിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വൗചറുകള്‍ക്ക് 5 ശതമാനമാണ് വാറ്റായി ഈടാക്കുക.ഇതു കഴിച്ചുള്ള തുകയെ ഉപഭോക്താവിന് ബാലന്‍സായി ലഭിക്കുയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.

പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉള്‍പ്പടെ മുഴുവന്‍ സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്. പ്രീപെയ്ഡ് വരിക്കാര്‍ 10 റിയാലിന് റീചാര്‍ജ്ജ് ചെയ്താല്‍ 9.52 റിയാല്‍ ബാലന്‍സ് ലഭിക്കും. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് നികുതി ഉള്‍പ്പെടുത്തിയ ഇന്‍വോയ്‌സായിരിക്കും ഇനിമുതല്‍ ലഭിക്കുക.