ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ള രാജ്യമാണ്: ബിജെപി എംഎല്‍എ

0
54


മുസാഫറാനഗര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ള രാജ്യമാണെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശ് എംഎല്‍എ വിക്രം സൈനിയാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുസ്ഥാന്‍ എന്നാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്, അതിനര്‍ത്ഥം ഹിന്ദുക്കള്‍ക്കുള്ള രാജ്യം എന്നാണെന്ന് സൈനി പറഞ്ഞു.

മുസഫര്‍ നഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൈനി. ഞാന്‍ ഒരു ഉറച്ച ഹിന്ദുമത വിശ്വാസിയാണ്. നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നത്. അതിനര്‍ത്ഥം അത് ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ്. ഇന്ന് എല്ലാവരും യാതൊരു വേര്‍തിരിവുകളുമില്ലാതെ ഗുണങ്ങള്‍ അനുഭവിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനം ഉയര്‍ത്തുന്ന പ്രസ്താവനകളാല്‍ വാര്‍ത്തകളില്‍ മുമ്പും ഇടം പിടിച്ചിട്ടുള്ള ആളാണ് സൈനി. മുന്‍ സര്‍ക്കാരുകള്‍ മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിരുന്നതായും മണ്ടന്മാരായ നേതാക്കളുടെ ഇത്തരം തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സൈനി ആരോപിക്കുന്നു.