17 അൽ-ഷബാബ് ഭീകരരെ യുഎസ് സേന വധിച്ചു.

0
43

മൊഗാദിഷു: സൊമാലിയയിൽ 17 അൽ-ഷബാബ് ഭീകരരെ യുഎസ് സേന വധിച്ചു. വ്യോമാക്രമണത്തിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. കെനിയ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ അൽ-ഷബാബ് ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു യുഎസ് സേനയുടെ നടപടി.

സൊമാലിയയിലെ അൽ-ഷബാബ് ഭീകര കേന്ദ്രങ്ങൾക്കെതിരേ മാസങ്ങളായി യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിവരികയായിരുന്നു. സൊമാലിയയിലെ ഭീകര താവളങ്ങൾക്കും പരിശീലന കേന്ദ്രങ്ങൾക്കും എതിരേ രാജ്യത്തെ സൈന്യത്തിന്‍റെ സഹായത്തോടെ ആക്രമണം തുടരുമെന്നാണ് യുഎസ് സൈന്യത്തിന്‍റെ മുന്നറിയിപ്പ്.

ഭീകരവാദത്തിൽ നിന്നും അമേരിക്കയെയും സഖ്യകക്ഷികളെയും രക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.