2000 രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ്/ ഭീം ആപ്പ് ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഇല്ല

0
65
Hand of man with credit card, using a ATM

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ്/ ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ്/ ഭീം ആപ് ഉപയോഗിച്ച് 2000 രൂപ വരെയുള്ള വാങ്ങല്‍ നടത്തുമ്പോള്‍ വരുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ധഎം ഡി ആര്‍പ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനം എടുത്തത്. സര്‍ക്കാരിന് 2512 കോടി രൂപയുടെ അധിക ചെലവ് ഇത് വഴി വരും.
കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളില്‍ കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടയതായി ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഭീം ആപ്പ് ഉപയോഗിച്ചുള്ള ഇടപാട് ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 86 ശതമാനം ഉയര്‍ന്നു. 145 .6 ദശലക്ഷം ഇടപാടുകളിലായി 13,174 കോടി രൂപയുടെ വ്യാപാരം ഭീം ആപ് ഉപയോഗിച്ച് നടന്നു.

ഇന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് / ഭീം ആപ് ഇവ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ചാര്‍ജ് ഈടാക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.