ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു സംഗീത വിരുന്നൊരുക്കി ദമ്പതികള്‍

0
53

ജിദ്ദ: ജിദ്ദയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു സംഗീത വിരുന്നൊരുക്കി യുവ ഗായക ദമ്പതികള്‍. ഗായകരായ റാസ റസാഖും ഇംതിയാസ് ബീഗവുമാണ് ജി.കെ ഗ്രൂപ്പിെന്റ ബാനറില്‍ നടന്ന പരിപാടിയില്‍ കാണികള്‍ക്കായി സംഗീത
വിരുന്നൊരുക്കിയത്. ദുബൈയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കൊപ്പം വന്ന മുജീബ് റഹ്മാന്‍ ആണ് തബല വായിച്ചത്.

കേരളത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മെഹ്ഫിലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും സൗദിയില്‍ ആദ്യമായാണ് ഇവര്‍ എത്തുന്നത്. ജഗ്ജിത് സിംഗ്, ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉധാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം ഷഹബാസ് അമന്‍, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങങ്ങളും സദസ്സ് ആസ്വദിച്ചു. ജിദ്ദ ഹംദാനിയ അഫ്രാഹ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഗഫൂര്‍ കെ.വി.സി, കോയ മൂന്നിയൂര്‍, നൗഫല്‍ വണ്ടൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.