ഇന്ത്യക്കെതിരായ ആ​ദ്യ ടെസ്റ്റിൽ സ്റ്റെ​യി​ൻ കളിക്കില്ല

0
57

കേ​പ്ടൗ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ പേ​സ് ബൗ​ള​ർ ഡെ​യ്ൽ സ്റ്റെ​യി​ൻ ക​ളി​ച്ചേ​ക്കി​ല്ല. ഏ​റെ​ക്കാ​ല​മാ​യി പ​രി​ക്കി​നെ തു​ട​ർ​ന്ന് ക​ളി​ക്ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു സ്റ്റെ​യി​ൻ. ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കു​ന്ന ന്യൂ​ലാ​ൻ​ഡ്സി​ലെ സാ​ഹ​ച​ര്യം പേ​സ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​ണെ​ങ്കി​ലും മൂ​ന്നു പേ​സ​ർ​മാ​ർ ഇ​പ്പോ​ൾ ടീ​മി​ലു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം ഒ​രു സ്പി​ന്ന​റെ​യും ഒ​രു ഓ​ൾ​റൗ​ണ്ട​റെ​യും ക​ളി​പ്പി​ക്കാ​നാ​ണ് കോ​ച്ചി​ന്‍റെ പ​ദ്ധ​തി.

പ​രി​ക്കി​ൽ​നി​ന്നു ഭേ​ദ​മാ​യെ​ങ്കി​ലും ഒ​രു ഓ​ൾ​റൗ​ണ്ട​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ലോ​ചി​ക്കു​ന്ന​താ​ണ് സ്റ്റെ​യി​നി​ന്‍റെ തി​രി​ച്ചു​വ​ര​വ് നീ​ട്ടു​ന്ന​ത്. റ​ബാ​ദ, ഫി​ലാ​ൻ​ഡ​ർ, മോ​ർ​ക്ക​ൽ, മോ​റി​സ് എ​ന്നി​ങ്ങ​നെ പ്ര​തി​ഭാ​ധ​ന​ൻ​മാ​രു​ടെ നി​ര പേ​സ് ബൗ​ളിം​ഗി​ൽ സ്ഥാ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തും സ്റ്റെ​യി​നി​ന്‍റെ തി​രി​ച്ചു​വ​ര​വ് വൈ​കി​പ്പി​ക്കു​ന്നു.