ഇസ്രയേലില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ റദ്ദാക്കി

0
53

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള ആയുധകരാര്‍ ഇന്ത്യ റദ്ദാക്കി. 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള അമ്പത് കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായായിരുന്നു കരാര്‍.

ടാങ്കുകള്‍ ഉള്‍പ്പടെ നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്നവയാണ് സ്‌പൈക്ക് മിസൈലുകള്‍. സൈനികര്‍ക്ക് വഹിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന ഫയര്‍ ആന്റ് ഫോര്‍ഗെറ്റ് ഇനത്തില്‍പ്പെട്ടതാണ് മിസൈലുകള്‍.

കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കരാറില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യ കമ്പനിയെ അറിയിച്ചത്.