എന്‍ഡിഎ സംഘം ഇന്ന് കൊട്ടാക്കമ്പൂരില്‍

0
60

ഇടുക്കി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്,ഘടകകക്ഷി നേതാക്കളായ പി.സി തോമസ്,സി.കെ ജാനു,രാജന്‍ ബാബു എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ ഒന്‍പതിന് മൂന്നാറില്‍ നിന്നും പുറപ്പെടുന്ന സംഘം കുറിഞ്ഞി ഉദ്യാനത്തിലെ കൈയ്യേറ്റങ്ങളും സന്ദര്‍ശിക്കും. കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം..