ഓഖി: പുതിയ കണക്കുമായി സര്‍ക്കാര്‍, തിരികെയെത്താനുള്ളത് 141 മലയാളികള്‍

0
47

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കേരളതീരത്തുനിന്നു കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. കേരളത്തില്‍നിന്നുള്ള 141 പേരെയാണു കാണാതായതെന്നാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 75 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. അതേസമയം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ചു വിവരങ്ങളൊന്നും സര്‍ക്കാരിനു കിട്ടിയിട്ടില്ല.

ഇവരില്‍ ഭൂരിപക്ഷം പേരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകളില്‍ പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ചും വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവര്‍ കൊല്ലത്തുനിന്നും കൊച്ചിയില്‍നിന്നുമാണു മത്സ്യബന്ധനത്തിനു പോയത്. ഇവരെക്കൂടി ചേര്‍ക്കുമ്പോള്‍ കേരളതീരത്തുനിന്നു പോയ 216 പേരെ ഇനിയും കണ്ടെത്താനുണ്ട്.