കളം വിട്ടു കപ്പിത്താൻ നിരാശയിൽ മഞ്ഞപ്പട

0
71

സ​ഹ​പ​രി​ശീ​ല​ക​നാ​യി തി​ള​ങ്ങു​ക​യും പ​രി​ശീ​ല​ക​കു​പ്പാ​യ​ത്തി​ൽ മ​ങ്ങു​ക​യും ചെ​യ്ത​യാ​ളാ​ണ് റെ​യ്നാ​ർ​ഡ് ജോ​സെ​ഫ് പെ​ട്ര​സ് മ്യൂ​ലെ​ൻ​സ്​​റ്റീ​ൻ എ​ന്ന റെ​നെ മ്യൂ​ലെ​ൻ​സ്​​റ്റീ​ൻ എ​ന്ന 53കാ​ര​ൻ.അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൻ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യി​രി​ക്കെ​യാ​ണ് റെ​നെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​നൊ​പ്പം ചേ​രു​ന്ന​ത്. 12 വ​ർ​ഷം അ​വി​ടെ തു​ട​ർ​ന്നു. 2008-09, 2010-11, 2012–13 വ​ര്‍ഷ​ങ്ങ​ളി​ല്‍ മാ​ഞ്ച​സ്​​റ്റ​ർ പ്രി​മി​യ​ര്‍ ലീ​ഗ് കി​രീ​ടം, ര​ണ്ടു ക​മ്യൂ​നി​റ്റി ഷീ​ല്‍ഡ്, ര​ണ്ടു ലീ​ഗ് ക​പ്പ്, ഓ​രോ ചാ​മ്പ്യ​ന്‍സ് ലീ​ഗ്, ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ള്‍ നേ​ടു​ന്ന​തി​ൽ റെ​നെ പ​ങ്കു​വ​ഹി​ച്ചു

റെനെ മ്യൂലസ്റ്റീന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി എത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അലക്‌സ് ഫെര്‍ഗ്യൂസന്‍ എന്നു പോലും വാഴ്ത്തലുകളുണ്ടായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഫെര്‍ഗ്യൂസന്റെ അസിസ്റ്റന്റ് ആയിരുന്നെങ്കിലും ഒരിക്കലും യുണൈറ്റഡിന്റെ ഗെയിം പ്ലാന്‍സില്‍ ഒരിക്കലും മ്യൂലസ്റ്റീനെ അടുപ്പിച്ചിരുന്നില്ല. ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്പര്‍ മാത്രമായിരുന്നു മ്യൂലസ്റ്റീന്‍.കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മ്യൂലസ്റ്റീനെ കൊണ്ടു വന്നത് കൊട്ടിഘോഷിച്ചാണ്.

ഫെര്‍ഗ്യൂസന്റെ വലംകൈ എന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം ഫുട്‌ബോള്‍ പരിശീലകന്‍ എന്ന ട്രാക്ക് റെക്കോര്‍ഡില്‍ റെഡ് മാര്‍ക്ക് വീണ ആളായിരുന്നു മ്യൂലസ്റ്റീന്‍. ഈ വിവരം അധികൃതര്‍ മറച്ചുവെച്ചു.
​ര​ണ്ടാം സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​നം മൂ​ലം പീ​റ്റ​ർ ടെ​‌യ്‌ല​റും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​കസ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. അ​ന്ന് അ​വ​സാ​ന​ക്കാ​രാ​യാ​ണു ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യ​ത്.ആദ്യ രണ്ടുനിര ലീഗുകളിൽനിന്നല്ലാതെ ദേശീയ ടീമിലേക്ക് എത്തിയ ചുരുക്കം കളിക്കാരിൽ ഒരാളായിരുന്നു അക്കാലത്ത് ടെയ്‌ലർ.

തട്ടിക്കൂട്ടിയ കുറേ കളിക്കാരെ ടീമെന്ന നിലയ്ക്ക് ഒരുമിപ്പിക്കാനും ടീം ക്യാംപിൽ സ്പോർട്സ്മാൻ സ്പിരിറ്റ് നിറയ്ക്കാനും ടെയ്‌ലർക്കു കഴിയാതെ പോയി. ടെയ്‌ലറുമായി താരതമ്യം ചെയ്യുമ്പോൾ റെനി മ്യൂലൻസ്റ്റീന് ഒട്ടേറെ അധികസമയം കിട്ടിയിരുന്നു. കളിക്കാരുടെ ഡ്രാഫ്റ്റ് മുതൽ മ്യൂലൻസ്റ്റീനിന്റെ ഇടപെടലുമുണ്ടായിരുന്നു.

2016ൽ ​ശ​രാ​ശ​രി സം​ഘം മാ​ത്ര​മാ​യി​രു​ന്ന മ​ഞ്ഞ​പ്പ​ട​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണു റെ​നി ചു​മ​ത​ല​യേ​റ്റ​ത്.ടോട്ടല്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ നെതര്‍ലാന്‍ഡ്സില്‍ നിന്നാണ് മ്യൂളസ്റ്റീന്റെ വരവെങ്കിലും അടി മുടി ഇംഗ്ലീഷാണ് അദ്ദേഹത്തിന്റെ ശൈലി. പന്തു തട്ടിയത് നെതര്‍ലന്‍ഡ്സിലാണെങ്കിലും കാര്യമായി കളി പഠിപ്പിച്ചു തുടങ്ങിയത് ഇംഗ്ലീഷ് മണ്ണിലാണ്. കളിക്കുന്ന കാലയളവില്‍ തന്നെ ഡച്ച് ഫുട്ബോള്‍ ക്ലബായ എന്‍.ഇ.സിയുടെ കോച്ചായിരുന്നെങ്കിലും ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകെ ആറു മാസത്തിനുള്ളില്‍ രാജിവെച്ചു.

റെനെ മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം രാജിവെച്ച വാര്‍ത്ത അമ്പരപ്പോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. ഒരു സീസണ്‍ മുഴുവന്‍പോലും ടീമിനെ പരിശീലിപ്പിക്കാത്ത കോച്ച് വ്യക്തിപരമായ കാരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതെന്ന് വ്യക്തമാക്കിയത്. ഐഎസ്എല്‍ പാതിവഴിലായിരിക്കെ ടീമിനെ വിട്ടുപോയ പരിശീലകന്റെ നടപടി ആരാധകരെയാണ് ഏറെ ആശങ്കയിലാക്കിയിരിക്കുന്നത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണു രാ​ജി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ടീ​മി​ലെ പ​ട​ല​പി​ണ​ക്ക​വും ദ​യ​നീ​യ പ്ര​ക​ട​ന​വു​മാ​ണ് രാ​ജി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു വി​വ​രം. പു​തു​വ​ർ​ഷ​ത്ത​ലേ​ന്നു നി​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യം രു​ചി​ച്ച​തും ക​ള​മൊ​ഴി​യു​ന്ന​തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ടീം ​ക്യാ​ന്പി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണു റെ​നി​യു​ടെ രാ​ജി​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണു റെ​നെ പ​രി​ശീ​ല​കസ്ഥാ​നം ഒ​ഴി​ഞ്ഞ​തെ​ന്നു ടീം ​മാ​നേ​ജ്മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തുടരെ തുടരെ പൊട്ടിയപ്പോള്‍ മാത്രമാണ് എന്താണ് പരിശീലകന്റെ ആധികാരികത എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പോലും അന്വേഷിച്ചു തുടങ്ങിയത്. മത്സരത്തില്‍ ജയിക്കാനായില്ലെന്ന് മാത്രമല്ല, കൃത്യമായി തന്ത്രങ്ങള്‍ മെനയാന്‍ പോലും പരിശീലകന് സാധിച്ചിരുന്നില്ല. കളി എഴുത്തുകാരും നിരൂപകരും ഇക്കാര്യം പറയാതെ പറഞ്ഞിട്ടുണ്ട്.കപ്പടിക്കണം കലിപ്പടക്കണം എന്ന് പറയുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനി പൂനെയ്‌ക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ സമനില പിടിക്കാനെങ്കിലും കെല്‍പ്പുള്ള പരിശീലകനെ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും.

നി​ല​വി​ൽ ക​ളി​ച്ച ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നു ജ​യി​ക്കാ​നാ​യ​ത് ഒ​രെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ്. ര​ണ്ടെ​ണ്ണ​ത്തി​ൽ തോ​റ്റു. നാ​ലെ​ണ്ണം സ​മ​നി​ല​യി​ലും ക​ലാ​ശി​ച്ചു. ഏ​ഴു പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സി​പ്പോ​ൾ.