കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്കു മാറ്റി

0
48

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്കു മാറ്റി. അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി ശിക്ഷാ വിധി മാറ്റിയത്.

1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു പ്രസാദ് യാദവിനെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ജാമ്യത്തിനായി ഇന്നുതന്നെ ലാലു അപേക്ഷ നല്‍കിയേക്കും.