കിം ജോംഗ് ഉന്നിനു മറുപടിയുമായി ട്രംപ്

0
59

വാഷിംഗ്ടണ്‍: അണ്വായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കൈവശമെന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ പ്രസ്താവനയ്ക്കു മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ അവകാശപ്പെട്ടതിനേക്കാൾ വലിയ അണ്വായുധങ്ങളുടെ ബട്ടണ്‍ തന്‍റെ പക്കലുണ്ടെന്ന് ട്രംപ് മറുപടി നൽകി.

കിം ജോംഗ് ഉന്നിന്‍റെ പക്കലുള്ളതിനേക്കാൾ വലുതും കരുത്തുറ്റതുമായ ആണവബട്ടണ്‍ തന്‍റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുർബലരും നിറഞ്ഞ കൊറിയൻ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓർമിപ്പിച്ചേക്കൂ എന്നും ട്രംപ് പരിഹസിച്ചു. ഉത്തരകൊറിയയുടേതിനേക്കാൾ വലുതും കരുത്തുറ്റതും പ്രവർത്തനക്ഷമവുമായ അണ്വായുധങ്ങളാണ് തന്‍റെ പക്കലുള്ളതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് കിങ് ജോങ് അമേരിക്കയെ നശിപ്പിക്കാൻ കഴിവുള്ള ന്യൂക്ളിയർ ബട്ടൻ തന്‍റെ പക്കൽ ഉണ്ടെന്ന് പറഞ്ഞത്. ഇതൊരു യാഥാർഥ്യമാണെന്നും ഭീഷണിയെല്ലെന്നും കിം ജോങ് മുന്നറിയിപ്പ് നൽകി. വേണ്ടി വന്നാല്‍ ഉത്തര കൊറിയയെ മൊത്തത്തില്‍ നശിപ്പിക്കാന്‍ അമേരിക്കക്കാവുമെന്ന് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഐക്യരാഷ്ട്രസഭയിലും ഇരു രാജ്യങ്ങൾ പരസ്പരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു.