കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടത് 9003 ഇന്ത്യക്കാര്‍

0
55

കുവൈത്ത്: കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന 9003 ഇന്ത്യക്കാരെ നാടുകടത്തിയതായി പുതിയ കണക്കുകള്‍. 31,101 വിദേശികളാണ് കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടത്. വിവിധ കേസുകളിലും മറ്റും നാടുകടത്തപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മാത്രം 2708 വിദേശികളെയാണ് നാടുകടത്തിയത്. ഇതില്‍ 781 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം വിവിധ കേസുകളില്‍ പിടികിട്ടാനുണ്ടായിരുന്ന 31,000 പേരെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ 240 പേര്‍ പിടികിട്ടാപ്പുള്ളികള്‍ എന്ന നിലയില്‍ തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്നവരാണ്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 270 പേരും പിടിയിലായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.