ഖത്തര്‍ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ വേട്ട മത്സരത്തിന് തുടക്കമായി

0
59

ദോഹ: അന്താരാഷ്ട്ര ഫാല്‍ക്കണ്‍ വേട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. മിസൈദിലെ സീലൈന്‍ മേഖലയിലാണ് മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നായി 55 പേര്‍ ആദ്യ ദിനം മത്സരത്തില്‍ പങ്കെടുത്തു. 400 മീറ്റര്‍ പറക്കല്‍ മത്സരത്തില്‍ നാസര്‍ അല്‍ ഹുദിയുടെ അല്‍ ജസീറ എന്ന ഫാല്‍ക്കണ്‍ വിജയിയായി.

ഇത് ഒമ്പതാം തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തരി യുവാക്കള്‍ക്ക് സ്വന്തം സംസ്‌കൃതിയുമായി ബന്ധം ഉറപ്പിക്കാനുള്ളതാണ്‌ ഫാല്‍ക്കണ്‍ വേട്ട മത്സരങ്ങള്‍ എന്ന് സംഘാടക സമിതി ചെയര്‍മാനും അല്‍ ഗന്നാസ് അസോസിയേഷന്‍ പ്രസിഡന്റുമായ അലി ബിന്‍ ഖത്താം അല്‍ മഹ്ശാദി പറഞ്ഞു.

വിവിധ ദിവസങ്ങളിലായി 1700 ഓളം പേര്‍ മത്സരങ്ങളില്‍ പങ്കാളികളാകും. ഫാല്‍ക്കണുകള്‍ക്ക് വേട്ടയാടുന്നതിനായി വര്‍ഷങ്ങള്‍ക്ക് ശേഷം ജീവനുള്ള ഹൗബാറ പക്ഷികളെ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. ഹൗബാറ പക്ഷികള്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയതോടെ ഇവയെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. പകരം ഇലട്രോണിക് ഹൗബാറകളെയാണ് ഉപയോഗിച്ചിരുന്നത്