ഗോവയില്‍ നാവികസേന വിമാനം തീപിടിച്ച് തകര്‍ന്നു

0
41


പനജി: ഗോവ വിമാനത്താവളത്തില്‍ നാവികസേന വിമാനം തകര്‍ന്നു വീണു. മിഗ് 29 കെ വിമാനമാണ് പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നത്.

രക്ഷാകവചം ഉപയോഗിച്ച് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്.