ഗോവയില്‍ നാവിക സേന വിമാനം തകര്‍ന്നു വീണു

0
43

പനാജി: ഗോവ വിമാനത്താവളത്തില്‍ നാവിക സേനയുടെ മിഗ് വിമാനം തകര്‍ന്ന് വീണു. പരിശീലന പറക്കലിനിടെയാണ് അപകടം. പറന്ന് ഉയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന ട്രെയ്‌നി പൈലറ്റ് രക്ഷപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ഗോവ വിമാനത്താവളം താത്കാലികമായി അടച്ചു.