ഡിസ്നി രാജകുമാരിമാര്‍ ഇന്ത്യന്‍ വേഷങ്ങളിലെത്തിയാല്‍ എങ്ങനെയുണ്ടാകും?

0
94

ഡിസ്നി രാജകുമാരിമാര്‍ ഇന്ത്യന്‍ പെണ്‍കുട്ടികളായിരുന്നെങ്കില്‍ അവരുടെ വേഷഭൂഷാധികളെങ്ങനെയാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹാമേല്‍ പട്ടേലാണ് ഇന്ത്യന്‍ ഡിസ്‌നി രാജകുമാരിയായി മാറിയത്. ഹാമേല്‍ പട്ടേലിന്റെ ചെറുപ്പം മുതലുള്ള സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. ഡിസ്നി രാജകുമാരിയായി വേഷമിട്ട് ഫോട്ടോഷൂട്ടും നടത്തി.

ഇന്ത്യന്‍ വംശജയായ ഹാമേല്‍ നോര്‍ത്ത് കരോലിനയിലാണ് താമസം. ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രവും ആഭരണവുമെല്ലാം അണിഞ്ഞാണ് ഹാമേല്‍ ഇന്ത്യന്‍ ഡിസ്നി രാജകുമാരിയായി മാറിയത്. എട്ട് ഡിസ്‌നി രാജകുമാരിമാരെ പോലെയാണ് ഹാമേല്‍ വേഷം ധരിച്ചത്. ഇക്കൂട്ടത്തില്‍ ജാസ്മിന്‍ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച കഥാപാത്രം.