ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നു

0
79

ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് ലൈവ് ഡോട്ട് മീ.

മോര്‍ഫ് ചെയ്ത ചിത്രമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു.

ഇത് സെലിബ്രിറ്റികളുടെ കാര്യത്തില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഇത് സംഭവിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വക്കുന്ന ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണെന്നതിന് തെളിവാണ് ഇത്.