തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

0
53

തിരുവനന്തപുരം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്. നിലപാട് നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ അറിയിക്കും.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

കായല്‍ കൈയ്യേറയതുള്‍പ്പടെയുള്ള നിയമലംഘനങ്ങളെത്തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. നിയമലംഘനങ്ങളില്‍ നേരത്തെ കോട്ടയം വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.