ത്രിപുരയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തുറന്ന പോരിലേക്ക്‌

0
56
manik sarkkar

അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള തര്‍ക്കം തുറന്നപോരിലേക്ക്. മുഖ്യമന്ത്രിയുമായി ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിപ്പിച്ച സംഭവം ഇരുവരും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലെത്തിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും വിളിപ്പിച്ചിരുന്നു ഇതിന് പിന്നാലെ മറ്റൊരു യോഗം കൂടി വിളിപ്പിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ആയ ഞാന്‍ ഗവര്‍ണറോട് സംസാരിച്ചു കഴിഞ്ഞതാണ്. ഇനി ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ലെന്ന് മാണിക് സര്‍ക്കാര്‍ പറഞ്ഞു